മുംബൈ: കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിനായി നൂറ് കോടി രൂപ നല്‍കണമെന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ അഭ്യര്‍ത്ഥന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തള്ളി. ഗെയിംസ് നടത്തിപ്പില്‍ അഴിമതി ഉണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് സഹായം നല്‍കാനാവില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്. ഗെയിസിനുള്ള ഒരുക്കങ്ങള്‍ മന്ദഗതിയില്‍ നടക്കുന്നതിനാലും സംഘാടകര്‍ക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്നിട്ടുള്ളതിനാലും പണം നല്‍കാനാവില്ലെന്നാണ് ബിസിസിഐ നിലപാട്. മുബൈയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ബിസിസിഐ സെക്രട്ടറി എന്‍. ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്.