കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മാഫിയകളുടെ പിടിയിലാണെന്ന പരാമര്‍ശത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അതൃപ്‌തി അറിയിച്ചു. അഡ്വക്കേറ്റ് ജനറല്‍ വഴിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നേരിട്ട് സര്‍ക്കാര്‍ അതൃപ്‌തി അറിയിച്ചിരിക്കുന്നത്. പരാമര്‍ശം അനവസരത്തിലുള്ളതാണെന്നും പരാമര്‍ശം നടത്താനുള്ള സാഹചര്യം പരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രാദേശികമായ ഒരു പ്രശ്‌നത്തെ സംസ്ഥാനത്തെ മുഴുവന്‍ പ്രശ്‌നമായി ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ പരാമര്‍ശമെന്നും അഡ്വക്കേറ്റ് ജനറല്‍ ചീഫ് ജസ്റ്റിസിനെ ബോധിപ്പിച്ചു.