പാലക്കാട്: ഓഗസ്റ്റ് മൂന്നുമുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് ബസുടമകള്‍ പിന്‍വലിച്ചു. ബസുടമകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ചാര്‍ജ്ജ് വര്‍ധനയടക്കമുള്ള കാര്യങ്ങളില്‍ പുതുതായി നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഉടന്‍ തീരുമാനമുണ്ടാവുമെന്നുള്ള ഗതാഗത മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.