തിരുവനന്തപുരം: റാഗിംഗ് നിയന്ത്രിക്കുന്നതിനും കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വകുപ്പുതല സമിതികള്‍ രൂപീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി. വകുപ്പ് അധ്യക്ഷനും വിദ്യാര്‍ത്ഥി പ്രതിനിധികളും ഇതില്‍ അംഗങ്ങളായിരിക്കും,വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായിട്ടായിരിക്കും സമിതികള്‍ പ്രവര്‍ത്തിക്കുകയെന്നു മന്ത്രി പറഞ്ഞു.