കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കരാറുമായി ബന്ധപ്പെട്ട് കണ്‍സല്‍ട്ടന്‍സിയായി ടെക്‌നിക്കാലിയ എന്ന കമ്പനിയെ നിര്‍ദ്ദേശിച്ചത് താനല്ലെന്ന് ലാവ്‌ലിന്‍ കമ്പനിയുടെ ബിസിനസ് ഡവലപ്‌മെന്റ് ഓഫീസറായിരുന്ന ദിലീപ് രാഹുലന്‍ സിബിഐയ്‌ക്ക് മൊഴി നല്‍കി. സംസ്ഥാന ഊര്‍ജ്ജ സെക്രട്ടറിയും ലാവ്‌ലിന്‍ കമ്പനിയുടെ പ്രസിഡന്റും ഉള്‍പ്പെട്ട ഉന്നതതല സമിതി യോഗത്തിലാണ് ടെക്‌നിക്കാലിയയ്‌ക്കായി നിര്‍ദ്ദേശം ഉയര്‍ന്നതും അംഗീകരിക്കപ്പെട്ടതും.ലാവ്‌ലിന്‍ കരാറില്‍ സാക്ഷിയായി ഒപ്പിട്ടയാളാണു ദിലീപ് രാഹുലന്‍. ഒരു ഘട്ടത്തിലും ടെക്‌നിക്കാലിയയ്‌ക്കായി താന്‍ നിലകൊണ്ടിട്ടില്ലെന്നാണ് അദ്ദേഹം മൊഴി നല്‍കിയിരിക്കുന്നത്. ദുബായ് പോലീസിന്റെ സഹായത്തോടെ സിബിഐ ശേഖരിച്ച മൊഴി വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. ടെക്‌നിക്കാലിയയുടെ പങ്കാളിത്തം ദുരൂഹമാണെന്നും നിയമവിരുദ്ധമായാണ് അവര്‍ ലാവ്‌ലിന്‍ കരാറിന്റെ ഭാഗമായതെന്നും നേരത്തേ സിബിഐ കണ്ടെത്തിയിരുന്നു.