തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഓം പ്രകാശിനും പുത്തന്‍ പാലം രാജേഷിനും പളനി കൃഷ്‌ണന്‍ വധശ്രമക്കേസില്‍ ഏഴ് വര്‍ഷം കഠിന തടവ്. തിരുവനന്തപുരം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ ഓംപ്രകാശ് അഞ്ചാം പ്രതിയും രാജേഷ് നാലാം പ്രതിയുമാണ്. കേസില്‍ ഇവര്‍ ഉള്‍പ്പെടെ ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.