പത്തനംതിട്ട: ആദിവാസികളുടേയും കര്‍ഷകരുടേയും ഭൂമി എങ്ങനേയും തട്ടിയെടുക്കുക എന്നതാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. കര്‍ഷകന്റെ ഭൂമി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ദൗര്‍ബല്യമായി മാറിയിരിക്കുകയാണ്. കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചരല്‍കുന്നില്‍ നടക്കുന്ന കര്‍ഷക കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃപരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.