കൊച്ചി: ലാവ്‌ലിന്‍ കേസ് ഇന്ന് കൊച്ചി സിബിഐ കോടതി പരിഗണിക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ലാവ്‌ലിന്‍ കമ്പനിക്കും വൈസ്‌ചെയര്‍മാന്‍ ക്ലോസ് ട്രെന്‍ഡലിനുമെതിരായ വാറന്റ് കൈമാറാന്‍ കഴിഞ്ഞോയെന്ന കാര്യത്തില്‍ സി.ബി.ഐ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. മുന്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയനെതിരേയുളള പുനരന്വേഷണം സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. ഏറെ മാസങ്ങള്‍ക്കുശേഷം കേസ് പരിഗണിക്കുന്നതിനാല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാനും സാധ്യതയുണ്ട്.