തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് കൈകാര്യം ചെയ്‌തിരുന്ന പൊതുമരാമത്ത് വകുപ്പ് കിട്ടാത്തതില്‍ നിരാശയില്ലെന്ന് നിയുക്ത മന്ത്രി വി.സുരേന്ദ്രന്‍ പിള്ള. ഏതുവകുപ്പാണെന്നതല്ല പ്രശ്‌നം, അത് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ്. മികച്ച രണ്ടു വകുപ്പുകളാണു തനിക്കു നല്‍കുന്ന സ്‌പോര്‍ട്‌സും യുവജനക്ഷേമവും. ദേശീയ ഗെയിംസിനുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും യുവാക്കളില്‍ ദിശാബോധം ഉണ്ടാക്കി കൊടുത്തു മുന്നോട്ടു നയിക്കുന്നതിനുള്ള കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.