Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 

Saturday, July 31, 2010 | 09:40:12 AM IST
ദോഹ വിമാനം വൈകി: യാത്രക്കാര്‍ പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: നൂറ്റിയെണ്‍പതോളം യാത്രക്കാരുമായി നെടുമ്പാശേരിയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ദോഹ വിമാനം അധികൃതരുടെ അനാസ്ഥമൂലം യാത്ര തുടരാനാകാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങി. നെടുമ്പാശേരിയില്‍ നിന്നും പുറപ്പെട്ട്‌ തിരുവനന്തപുരം, ബഹ്‌റിന്‍ വഴി ദോഹയിലേക്കുള്ള എയര്‍ ഇന്ത്യയുടെ ഐഎസ്‌ നാനൂറ്റി അമ്പത്തിയേഴാം നമ്പര്‍ വിമാനമാണ്‌ ഇനിയും യാത്ര തുടരാനാകാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്‌. വിമാന ജീവനക്കാരുടെ ഡ്യൂട്ടിസമയം അവസാനിച്ചതാണ്‌ യാത്ര മുടങ്ങാന്‍ കാരണം. ഇന്നലെ രാത്രി 8:50 ന്‌ പുറപ്പെടേണ്ട വിമാനം ഇന്ന്‌ മൂന്ന്‌ മണിക്കേ പുറപ്പെടുവെന്ന്‌ അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കാതെ യാത്രക്കാര്‍ പ്രതിഷേധവും ആരംഭിച്ചു. അപ്രതീക്ഷിതമായി യാത്ര മുടങ്ങിയതിനാല്‍ യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്‌. വിസ കാലാവധി ഇന്ന്‌ അവസാനിക്കുന്ന യാത്രക്കാരും ഇക്കൂട്ടത്തിലുണ്ട്‌. മസ്‌കറ്റില്‍ നിന്ന്‌ വരുന്ന വിമാനമാണ്‌ വൈകിട്ട്‌ 7.05 ന്‌ കൊച്ചിയില്‍ നിന്ന്‌ തിരികെ ദോഹയിലേക്ക്‌ പോകുന്നത്‌. ഏതാണ്ട്‌ അഞ്ച്‌ മണിക്കൂര്‍ വൈകിയാണ്‌ വിമാനം മസ്‌കറ്റില്‍ നിന്ന്‌ കൊച്ചിയില്‍ എത്തിയത്‌.സമയക്രമം അനുസരിച്ച്‌ 8.50 നായിരുന്നു ഈ വിമാനം തിരുവനന്തപുരത്ത്‌ എത്തേണ്ടത്‌. എന്നാല്‍ 11.40 നാണ്‌ വിമാനം തിരുവനന്തപുരത്ത്‌ ലാന്‍ഡ്‌ ചെയ്‌തത്‌. 12.20 ഓടെ യാത്ര തുടരുമെന്ന്‌ അറിയിച്ചെങ്കിലും ഡ്യൂട്ടി സമയം തീര്‍ന്നതായി ജീവനക്കാര്‍ അറിയിച്ചതോടെ യാത്ര തുടരാനാകാത്ത സ്ഥിതിയിലെത്തുകയായിരുന്നു. പുലര്‍ച്ചെ മൂന്ന്‌ മണിയോടെ യാത്ര തുടരാമെന്ന്‌ അധികൃതര്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട്‌ പതിനെട്ട്‌ മണിക്കൂറിന്‌ ശേഷമേ പോകാന്‍ കഴിയൂ എന്ന നിലപാടിലാണിപ്പോള്‍. മസ്‌കറ്റില്‍ നിന്ന്‌ തന്നെ വൈകിയെത്തിയ വിമാനത്തില്‍ പകരം ജീവനക്കാരെ ഏര്‍പ്പെടുത്താന്‍ ആവശ്യത്തിന്‌ സമയമുണ്ടായിരുന്നെന്നും എന്നാല്‍ അധികൃതരുടെ അനാസ്ഥയാണ്‌ യാത്ര മുടങ്ങാന്‍ കാരണമെന്നും യാത്രക്കാര്‍ ഒന്നടങ്കം ആരോപിച്ചു.

Home
   
 
അധ്യാപകനെ പുറത്താക്കിയത്‌ കടുത്ത നടപടി: എം.എ ബേബി

അധ്യാപകനെ പിരിച്ചുവിട്ടത്‌ ചോദ്യം പിന്‍വലിക്കാതിരുന്നതുകൊണ്ട്‌: മാനേജ്‌മെന്റ്‌

പണം കൊടുത്ത്‌ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: കോടിയേരി ബാലകൃഷ്‌ണന്‍

കോണ്‍ഗ്രസ്‌ നശിച്ചാലെ രാജ്യം രക്ഷപ്പെടുകയുള്ളൂ: ഇ.പി ജയരാജന്‍

എസ്‌എന്‍ഡിപി യോഗം വോട്ടെടുപ്പ്‌ നീതിപൂര്‍വ്വം: വെള്ളാപ്പള്ളി

യുഡിഎഫ്‌ യോഗത്തില്‍ ഗൗരിയമ്മ പങ്കെടുക്കില്ല

എസ്‌എന്‍ഡിപി തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം: ഗോകുലം ഗോപാലന്‍ അറസ്റ്റില്‍

മൂന്നാംമുറയും ലോക്കപ്പ്‌ മര്‍ദനവും അനുവദിക്കില്ല: മുഖ്യമന്ത്രി

ഇത്‌ കടുത്ത ശിക്ഷ: പ്രഫ.ടി.ജെ ജോസഫ്‌

ഗോകുലം ഗോപാലന്‍ വിഭാഗം തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കും

മുഹമ്മദ്‌ അമീറിനെ ഐ.സി.സി അവാര്‍ഡ്‌ ലിസ്‌റ്റില്‍ നിന്നും ഒഴിവാക്കി

യു പിയില്‍ സ്‌കൂള്‍ബസിന്‌ തീ പിടിച്ച്‌ 15 കുട്ടികള്‍ക്ക്‌ പൊള്ളലേറ്റു

മാവോയിസ്‌ററുകള്‍ക്കെതിരെ നടപടി: ഇന്ന്‌ സര്‍വ്വകക്ഷിയോഗം

മുഖ്യമന്ത്രി പങ്കെടുത്താല്‍ പരസ്യസംവാദത്തിനെത്തും: ഉമ്മന്‍ ചാണ്ടി

മംഗലാപുരം വിമാനദുരന്തം: നഷ്‌ടപരിഹാരം വൈകുന്നു

യുഡിഎഫ്‌ യോഗം ഇന്ന്‌

ദുബായില്‍ ചരക്ക്‌ വിമാനം തകര്‍ന്ന്‌ രണ്ടുമരണം

ടി.ജെ ജോസഫിനെ പുറത്താക്കി

എസ്‌എന്‍ഡിപി തെരഞ്ഞെടുപ്പ്‌ ഇന്ന്‌

ദലൈലാമ ഇന്നു കൊച്ചിയില്‍

Home


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.