തിരുവനന്തപുരം: നിയുക്തമന്ത്രി വി.സുരേന്ദ്രന്‍ പിള്ളയ്‌ക്ക് ഒടുവില്‍ വകുപ്പായി. മന്ത്രി എം.വിജയകുമാര്‍ കൈവശം വച്ചിരുന്ന സ്‌പോര്‍ട്ട്‌സ്, യുവജനകാര്യ വകുപ്പാണ് പിള്ളയ്‌ക്ക് ലഭിക്കുക. പി.ജെ ജോസഫിന്റെ രാജിയെത്തുടര്‍ന്ന് മന്ത്രി തോമസ് ഐകസിന്റെ ചുമതലയിലായിരുന്ന പൊതുമരാമത്ത് വകുപ്പ് പകരം എം.വിജയകുമാറിന് നല്‍കും.പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്‌ച നടക്കും. സത്യപ്രതിജ്ഞയുടെ സമയം ഗവര്‍ണറുടെ സൗകര്യം കണക്കിലെടുത്താവും നിശ്ചയിക്കുക.