Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Saturday, July 31, 2010 | 01:43:26 PM IST
ടൊയോട്ട പ്രിയസ്‌ ബെസ്‌റ്റ്‌ സെല്ലര്‍

ടൊയോട്ട പ്രിയസിനെ ഒരു പതിറ്റാണ്ടിലേറെയായി ഏറ്റവും കൂടുതല്‍ വില്‌പനയുള്ള കാറായി തെരഞ്ഞെടുത്തു. 1997 ലാണ്‌ ഇവ ആദ്യമായി ജപ്പാനിലെ മാര്‍ക്കറ്റുകളില്‍ എത്തിയത്‌. 2009 ആഗസ്‌റ്റ്‌ വരെയും 2 മില്യന്‍ കാറുകള്‍ വിറ്റഴിച്ചിട്ടുണ്ടൊന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.
നാല്‌ വാതിലുകളോടുകൂടിയ സെഡാന്‍ കാറായ പ്രിയസ്‌ മൈലേജിന്റെ കാര്യത്തില്‍ പിശുക്കുകാണിച്ചതിനാല്‍ 2003 ല്‍ ഇവനെ പുതിയ രൂപത്തില്‍ ഹാച്ച്‌ബാക്ക്‌ ബോഡി സെറ്റപ്പോടുകൂടി അവതരിപ്പിച്ചു. പിന്നീട്‌ 2007 ല്‍ ഇവനെ പരിഷ്‌കരിച്ച്‌ മൂന്നാംതലമുറകാറുകള്‍ അവതരിപ്പിച്ച്‌ കൂടുതല്‍ കാറുകള്‍ വിറ്റഴിച്ചു. ഇപ്പോഴും വിപണിയില്‍ ലഭ്യമാകുന്ന ഇവന്‍ കാര്യക്ഷമതയിലും സൗകര്യങ്ങളുടെ കാര്യത്തിലും വളരെ മുന്‍പിലാണ്‌.
എന്തായാലും ടൊയോട്ട പ്രിയസ്‌ ഹൈബ്രിഡ്‌ ഇക്കോ ഫ്രണ്ട്‌ലി കാറുകള്‍ ഇപ്പോള്‍ ഇന്ത്യയുടെ പ്രിയതാരമാണ്‌. 2010 ജനുവരിയില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ ഓട്ടോ എക്‌സ്‌പോയ്‌ക്കുശേഷം നിരവധിയെണ്ണം ഇവിടെയും ബുക്കിംഗ്‌ ആയിട്ടുണ്ട്‌. രണ്ട്‌ വ്യത്യസ്‌തമോഡലുകളിലായാണ്‌ ഇപ്പോള്‍ ഇവ ലഭ്യമാകുന്നത്‌. ടൊയോട്ട പ്രിയസ്‌ Z3 ടൊയോട്ട പ്രിയസ്‌ Z4. ഇവയുടെ വില 26.55 ലക്ഷവും 27.86 ലക്ഷവുമാണ്‌. എഞ്ചിന്‍ - 1.8 ലിറ്റര്‍ 2ZR-FXE പെട്രോള്‍, 4 സിലിണ്ടര്‍, ഡിസ്‌പ്ലേയ്‌സ്‌മെന്റ്‌ - 1798cc, മാക്‌സിമം ടോര്‍ക്ക്‌: 4,000 rpm, 650 V ഇലക്‌ട്രിക്‌ മോട്ടര്‍, ആഡംബരപൂര്‍ണമായ ഇന്റീരിയര്‍, ക്ലാസിക്‌ മ്യൂസിക്‌ സിസ്‌റ്റം. മൂന്നാം തലമുറയിലെ ടൊയോട്ട പ്രിയസ്‌ വ്യത്യസ്‌തമായ മൂന്ന്‌ ഡ്രൈവിംഗ്‌ മോഡലുകളോടെ ലഭിക്കും. പവര്‍ മോഡ്‌, ഇക്കോ മോഡ്‌, ഇലക്‌ട്രിക്‌ വെഹിക്കല്‍ മോഡ്‌ എന്നിവ.
ഈ വര്‍ഷവും ടൊയോട്ട പ്രൈയസ്‌ കാറുകളെ കൂടുതല്‍ മികവുറ്റതാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ കമ്പനി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്‌. ലിഥിയം അയണ്‍ ബാറ്ററികളോടും പുതിയ സൗകര്യങ്ങളോടുകൂടിയ ഇവന്‍ 2012 ഓടെ വിപണിയിലെത്തുമെന്നാണ്‌ കമ്പനി അറിയിക്കുന്നത്‌. ആധുനിക കാലത്ത്‌ കൂടുതല്‍ സുഖസൗകര്യങ്ങളും കാര്യക്ഷമതയും മൈലേജും എല്ലാം ലക്ഷ്യമാക്കുമ്പോള്‍ ഇനി വരുന്ന പ്രിയസ്‌ മോഡലുകള്‍ ഉപഭോക്‌താക്കളുടെ ഈ ആവശ്യങ്ങളൊക്കെ നിറവേറ്റിയേക്കും.

 

Back  
 
    Rate this news
Feedback
 
മാരുതി സ്വിഫ്‌റ്റ്‌ ലിമിറ്റഡ്‌ എഡിഷന്‍ പുറത്തിറങ്ങി ഡ്യൂവല്‍ സിം മാര്‍ക്കറ്റിനെ ലക്ഷ്യം വച്ച്‌ നോക്കിയയുടെ രണ്ട്‌ മോഡലുകള്‍ സുസുക്കി സ്ലിങ്‌ഷോട്ട്‌: സുസുക്കിയുടെ പുതിയ വാഗ്‌ദാനം


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.