തെന്നിന്ത്യയിലെ സ്‌റ്റൈല്‍മന്നന്‍ രജനയും ഇന്ത്യന്‍ സൗന്ദര്യത്തെ വാനോളമുയര്‍ത്തിയ ഐശ്വര്യറായിയും തമിഴ്‌സിനിമയിലെ ശക്‌തനായ ഡയറക്‌ടര്‍ ശങ്കറും അണിയിച്ചൊരുക്കുന്ന `യെന്തിരന്‍- ദി റോബട്ട്' എത്തുന്നു. ചിത്രത്തിന്റെ ഓഡിയോ പുറത്തിറങ്ങി. മലേഷ്യയില്‍ നടന്ന ഗ്രാന്‍ഡ് സെറിമണിയില്‍ പ്രമുഖര്‍ പങ്കെടുത്തു. നിര്‍മ്മാതാക്കളായ സണ്‍ ടിവി ടെക്‌നീഷ്യന്‍സിനും മറ്റ് ജോലിക്കാര്‍ക്കും അവിടെയെത്താനായി ക്വാലാലംപൂരിലേക്കുള്ള 500 എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്‌തിരുന്നു. മ്യൂസിക് റിലീസ് തന്നെ വലിയ അനുഭവമായി മാറുകയാണ്. ആസ്‌ട്രോ വാനവി ചാനല്‍ ഇന്‍ മലേഷ്യ പരിപാടി സംപ്രേഷണവും ചെയ്‌തു. `യെന്തിരന്' സംഗീതമൊരുക്കിയിരിക്കുന്നത് ഇന്ത്യയുടെ അഭിമാനവും ഒസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ എ.ആര്‍. റഹ്‌മാനാണ്. രജനി - ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന
മുന്‍ചിത്രമായ `ശിവാജി'യിലും റഹ്‌മാനാണ് സംശീതമൊരുക്കിയത്. `ശിവാജി'യിലും സംശീതത്തിന് വലിയ പ്രാധാന്യമാണ് കൊടുത്തിരുന്നത്. ഇതിലെ പട്ടുകള്‍ പലതും ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടുകയും ചെയ്‌തു. ഇതുപോലെതന്നെ `യെന്തിര'നും ഹിറ്റില്‍ ഇടംനേടുമെന്നുതന്നെയാണ് അണിയറപ്രവര്‍ത്തകരുടെ അവകാശം. ചിത്രത്തിലെ സംഗീതവിസ്‌മയത്തിനുതന്നെ നിര്‍മ്മാതാവ് വലിയ തുകയാണ് മുടക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ ഓഡിയോ റൈറ്റ്‌സ് ഏഴ് കോടിക്ക് തിങ്ക് മ്യൂസിക് ഏറ്റെടുത്തിരിക്കുകയാണ്. ആഗസ്‌റ്റ് ഒന്നോടുകൂടിത്തന്നെ യെന്തിരനിലെ സംഗീതം പ്രേക്ഷകരുടെ കൈകളിലെത്തും. 160 കോടിയോളമാണ് ചിത്രത്തിനായി ചെലവഴിക്കുന്നത്.
ഏറെ പുതുകളോടെ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ രജനിയുടെയും ഐശ്വര്യയുടെയും സാന്നിധ്യം ആഗോള പ്രശസ്‌തിനേടിക്കൊടുക്കും. പ്രായത്തെ വെല്ലുന്ന അഭിനയത്തോടും സ്‌റ്റൈലോടും കൂടി രജനി ഒരു റോബട്ടിന് സമാനമായ വേഷമാണ് ഈ സയന്‍സ് ഫിക്‌ഷന്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ഏറെക്കുറെ ക്ലിന്‍ ഷേവ് ഇമേജോടുകൂടിയാണ് രജനി പ്രത്യക്ഷപ്പെടുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. യെന്തിരന്റെ ഷൂട്ടിംഗ് പരിപാടികളെല്ലാം പൂര്‍ത്തിയാക്കി റിലീസിംഗിനുവേണ്ടിയുള്ള പേപ്പര്‍ വര്‍ക്കുകളിലാണ് സംവിധായകന്‍ ശങ്കറും ടീം. സെപ്‌റ്റംബര്‍ മൂന്നിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് വച്ചുനോക്കുമ്പോള്‍ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ആഹ്ലാദിക്കാനുള്ള വകയെല്ലാം `യെന്തിരന്‍' നല്‍കുമെന്ന് പ്രതീക്ഷിക്കാം.
.jpg)
.jpg)

