Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Friday, July 30, 2010 | 11:42:08 AM IST
മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്‌ജി മാറാന്‍ പോലീസ്‌ കാത്തിരുന്നു

പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍നാസര്‍ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കര്‍ണാടക പോലീസ്‌ എതിര്‍ന്യായം സമര്‍പ്പിക്കാത്തത്‌ നിലവിലെ ജഡ്‌ജിയുടെ മാറ്റം പ്രതീക്ഷിച്ച്‌. ഇന്നലെ അപേക്ഷ പരിഗണിച്ചപ്പോഴും എതിര്‍ന്യായം സമര്‍പ്പിക്കാതെ അവധി നീട്ടിവാങ്ങിയതിനെ കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ്‌ എന്‍. ആനന്ദ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ്‌ ആനന്ദ ഈ ബഞ്ചില്‍ നിന്നു മാറാന്‍ കാത്തിരിക്കുകയാണ്‌ പോലീസെന്ന്‌ വ്യക്തമായ സൂചന. ആഗസ്റ്റ്‌ ഏഴിനു ശേഷം ഈ ബഞ്ചില്‍ പുതിയ ജഡ്‌ജിയാണുണ്ടാവുക. ഇതെക്കുറിച്ച്‌ കൃത്യമായ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ്‌ എതിര്‍ സത്യവാങ്‌മൂലം നല്‍കാതെ ജാമ്യാപേക്ഷയിലെ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതത്രെ.
നിയമപരമായ നടപടിക്രമങ്ങളില്‍ കര്‍ക്കശ നിലപാടുകാരനായാണ്‌ ജസ്റ്റിസ്‌ ആനന്ദ കര്‍ണാടക നിയമവൃത്തങ്ങളില്‍ അറിയപ്പെടുന്നത്‌. ബംഗളൂരു സ്‌ഫോടക്കേസില്‍ മഅദനിയെ പ്രതിയാക്കി സമര്‍പ്പിച്ചിരിക്കുന്ന അനുബന്ധ കുറ്റപത്രത്തില്‍ എന്തെങ്കിലും പോരായ്‌മകള്‍ കണ്ടെത്തിയാല്‍ ആനന്ദയില്‍ നിന്ന്‌ പോലീസിനു രൂക്ഷ വിമര്‍ശനവും മഅദനിക്കു ജാമ്യവും ലഭിച്ചേക്കുമെന്നു പോലീസ്‌ സംശയിച്ചിരുന്നു. അതൊഴിവാക്കാനാണ്‌ ആഗസ്റ്റ്‌ ഏഴുവരെ നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്‌. എന്നാല്‍ ഇന്നലെ ജസ്റ്റിസ്‌ ആനന്ദയുടെ വിമര്‍ശനമേറ്റ സാഹചര്യത്തില്‍ അടുത്ത അവധി ദിനമായ മൂന്നിന്‌ എതിര്‍ന്യായം സമര്‍പ്പിക്കുമെന്നാണു സൂചന. മഅദനിയുടെ യാത്രാരേഖകള്‍ കര്‍ണാടക പോലീസ്‌ കേരളത്തില്‍ നിന്നു ചോദിച്ചുവാങ്ങി വിശദ പരിശോധന തുടങ്ങി.
പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട സമയം നല്‍കിയിട്ടും എതിര്‍ന്യായം സമര്‍പ്പിക്കാതിരുന്നതിനെത്തുടര്‍ന്നാണ്‌ ഇന്നല കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്‌. ഇന്നലെയും പബ്ലിക്‌ പ്രോസിക്യൂട്ടര്‍ വിജയകുമാര്‍ മാജിഗെ കൂടുതല്‍ സമയം ചോദിച്ചപ്പോഴായിരുന്നു ഇത്‌.
കര്‍ണാടകയിലെ ഇഞ്ചിത്തോട്ടത്തില്‍ തടിയന്റവിട നസീറും മഅദനിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന അനുബന്ധ കുറ്റപത്രത്തിലെ ആരോപണം സ്ഥാപിക്കാനാണ്‌ യാത്രാരേഖകള്‍ ശേഖരിച്ചത്‌. ഇതില്‍ വിശദ പരിശോധന തുടങ്ങി. വിവരാവകാശ നിയമപ്രകാരം സംസ്ഥാന ആഭ്യന്തര വകുപ്പില്‍ നിന്ന്‌ ശേഖരിച്ച്‌ മഅദനി കര്‍ണാടക കോടതിക്കു നല്‍കിയ യാത്രാരേഖകളില്‍ മുഴുവന്‍ ദിവസങ്ങളുമില്ലെന്നു സംശയിച്ചാണിത്‌.
നേരത്തേ ബംഗളൂരു മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോഴാണ്‌ മഅദനിയുടെ യാത്രാരേഖകള്‍ സമര്‍പ്പിച്ചത്‌. കേരള പോലീസ്‌ നല്‍കിയ അംഗരക്ഷര്‍ എപ്പോഴും മഅദനിയുടെ കൂടെയുണ്ടായിരിക്കെ , അവരറിയാതെ അദ്ദേഹത്തിന്‌ ഒരിടത്തും പോകാന്‍ കഴിയില്ലെന്നായിരുന്നു മഅദനിയുടെ അഭിഭാഷകന്‍ വാദിച്ചത്‌. അതുകൊണ്ട്‌ യാത്രാരേഖകള്‍ വിളിച്ചുവരുത്തണമെന്ന്‌ ആദ്യം ആവശ്യപ്പെട്ടിരുന്നു. പിന്നീട്‌ അതു പിന്‍വലിച്ചാണ്‌ വിവരാവകാശ നിയമപ്രകാരം ശേഖരിചച്ച യാത്രാരേഖകള്‍ സമര്‍പ്പിച്ചത്‌. അതില്‍ പഴുതുതേടിയാണ്‌ കര്‍ണാടക പോലീസ്‌ ഇപ്പോള്‍ സ്വന്തം നിലയ്‌ക്ക്‌ അതേ രേഖകള്‍ സംഘടിപ്പിച്ചത്‌.
ആഗസ്റ്റ്‌ മൂന്നിന്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴും കൂടുതല്‍ സമയം നീട്ടിച്ചോദിക്കാന്‍, ഇന്നലത്തെ വിമര്‍ശനത്തോടെ കഴിയാതെ വന്നിരിക്കുകയാണ്‌. കര്‍ണാടകത്തിലെ ആഭ്യന്തര- നിയമ വകുപ്പുകള്‍ക്ക്‌ ഇക്കാര്യത്തില്‍ പഴി കേള്‍ക്കാന്‍ താല്‍പര്യവുമില്ല. അവിടെ ഭരിക്കുന്നത്‌ ബിജെപിയായതിനാല്‍ മഅദനി പ്രശ്‌നത്തില്‍ രാഷ്‌ട്രീയ ഇടപെടല്‍ ആരോപിക്കപ്പെടുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്‌.

Back  
 
    Rate this news
Feedback
 
ടി.ജെ.ജോസഫിനെ തിരിച്ചെടുക്കാന്‍ മുസ്‌ലിം നേതൃത്വം ഇടപെടും ശീകണ്‌ഠന്‍ നായര്‍ക്കു പകരം ഏഷ്യാനെറ്റില്‍ ഇനി ജഗദീഷ്‌ പി ഡി പിക്കുവേണ്ടി സംസാരിക്കേണ്ട; പൂന്തുറ സിറാജിന്‌ വിലക്ക്‌


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.