Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Thursday, July 29, 2010 | 01:35:38 PM IST
1500 രൂപയ്‌ക്ക്‌ സോളാര്‍ വോഡാഫോണ്‍ 247

വോഡാഫോണ്‍ എസ്സാര്‍ കമ്പനി വി.എ247 മോഡല്‍ സോളാര്‍ ഫോണ്‍ അവതരിപ്പിക്കുന്നു. സൂര്യപ്രകാശത്തില്‍ ചാര്‍ജ്‌ ചെയ്യാവുന്ന തരത്തിലുള്ളതാണ്‌ ഇത്‌. വര്‍ഷത്തില്‍ കൂടുതല്‍കാലവും ചൂട്‌ അനുഭവപ്പെടുന്ന ഇന്ത്യയില്‍, വൈദ്യുതി എത്താത്ത സ്‌ഥലങ്ങളില്‍പ്പോലും ഏറ്റവും അനുയോജ്യമാണ്‌ ഈ ഫോണ്‍ എന്ന്‌ കമ്പനി അവകാശപ്പെടുന്നു. അതുപോലെ വില കുറവാണെന്നത്‌ സാധാരണക്കാര്‍ക്കുപോലും ഗുണപ്രദമാണ്‌. കഴിഞ്ഞവര്‍ഷം സാംസങ്ങും ഇതേമാതൃകയിലുള്ള സോളാര്‍ ഫോണു(സോളാര്‍ ഗുരു)കള്‍ അവതരിപ്പിച്ചിരുന്നതാണ്‌. എന്നാല്‍ അതിന്‌ വില ഇതിലും കൂടുതലായിരുന്നു. പക്ഷേ, എന്തുകൊണ്ടോ സാംസങ്‌ സോളാര്‍ വിപണിയില്‍ അധികം പിടിച്ചുനിന്നില്ല.
സൂര്യപ്രകാശത്തില്‍ നിന്ന്‌ ചാര്‍ജ്‌ ചെയ്യാമെന്നതുപോലെതന്നെ ഇലക്‌ട്രിസിറ്റിയില്‍നിന്നും വൊഡാഫോണ്‍ 247 ചാര്‍ജ്‌ ചെയ്യാം. കളര്‍ ഡിസ്‌പ്ലേയോടുകൂടിയ ഇതില്‍ എഫ്‌.എം റേഡിയോ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

 

Back  
 
    Rate this news
Feedback
 
മാരുതി സ്വിഫ്‌റ്റ്‌ ലിമിറ്റഡ്‌ എഡിഷന്‍ പുറത്തിറങ്ങി ഡ്യൂവല്‍ സിം മാര്‍ക്കറ്റിനെ ലക്ഷ്യം വച്ച്‌ നോക്കിയയുടെ രണ്ട്‌ മോഡലുകള്‍ സുസുക്കി സ്ലിങ്‌ഷോട്ട്‌: സുസുക്കിയുടെ പുതിയ വാഗ്‌ദാനം


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.