Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Thursday, July 29, 2010 | 11:01:21 AM IST
ഇടയലേഖനത്തിനെതിരെ ഇലക്ഷന്‍ കമ്മീഷന്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനു മാര്‍ഗനിര്‍ദേശം നല്‍കി ക്രിസ്‌ത്യന്‍ പള്ളികളില്‍ വായിച്ച ഇടയലേഖനം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അതീവഗൗരവത്തിലെടുക്കുന്നു. ഇതുസംബന്ധിച്ച്‌ അടിയന്തരമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ എറണാകുളം ജില്ലാ കളക്‌ടര്‍ക്ക്‌ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കളക്‌ടറുടെ ചുമതലയുള്ള എഡിഎം രാജിയ്‌ക്ക്‌ ഇന്നലെ സംസ്ഥാന തെഞ്ഞെടുപ്പു കമ്മീഷണര്‍ എം. കമാല്‍കുട്ടിയുടെ കത്ത്‌ കൈമാറി. ആരാധനായങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണ വേദികളാക്കുന്നതിനെതിരേ പൊതുമാര്‍ഗനിര്‍ദേശം നല്‍കുന്നതിനു മുന്നോടിയാണു നടപടി. കളക്‌ടറുടെ മറുപടി ലഭിച്ച ശേഷം ഇതുണ്ടാകും.
നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ വോട്ടു ചെയ്യരുതെന്ന്‌ ആഹ്വാനം ചെയ്യുന്ന ഇടയലേഖനമാണ്‌ കഴിഞ്ഞ ഞായറാഴ്‌ച സീറോ മലബാര്‍ പള്ളികളില്‍ വായിച്ചത്‌. കേരള കാത്തലിക്‌ ബിഷപ്‌ കൗണ്‍സില്‍ ( കെസിബിസി) തയ്യാറാക്കി നല്‍കിയതാണ്‌ ഇടയലേഖനം. ഇതിനെതിരേ നൂറിലേറ പരാതികളാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കമ്മീഷനു ലഭിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കളക്‌ടര്‍ നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചത്‌. തെരഞ്ഞെടുപ്പില്‍ ക്രമസമാധാന പ്രശ്‌നമായി ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വളരാന്‍ ഇടയുണ്ടെന്നാണ്‌ കമ്മീഷന്റെ വിലയിരുത്തല്‍. വിവിധ മതവിഭാഗങ്ങള്‍ അവരുടെ ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ഉപയോഗിച്ചാന്‍ അതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സ്വാഭാവികമായുമുണ്ടാകാവുന്ന പരസ്‌പര തര്‍ക്കങ്ങള്‍ സുഗമമായ തെരഞ്ഞെടുപ്പു പ്രക്രിയയ്‌ക്ക്‌ ദേഷകരമാകുമെന്നും കമ്മീഷന്‍ കരുതുന്നു.
കമ്മീഷനു ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും എറണാകുളം ജില്ലയില്‍ നിന്നുള്ളവയായതിനാലാണ്‌ അവിടുത്തെ കളക്‌ടര്‍ക്ക്‌ നോട്ടീസ്‌ നല്‍കിയത്‌. എന്നാല്‍ പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്ന പൊതുമാര്‍ഗ നിര്‍ദേശത്തിന്‌ സംസ്ഥാനതല പ്രാബല്യമാണുണ്ടാവുക.
നിയമപരമായി ഇത്തരമൊരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ കമ്മീഷന്‌ അധികാരമുണ്ടോ എന്ന തര്‍ക്കവും ഇതോടനുബന്ധിച്ച്‌ ഉയരാനുള്ള സാധ്യത കമ്മീഷന്‍ കാണുന്നുണ്ട്‌. തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പുലര്‍ത്തേണ്ട ധാര്‍മികത, ക്രമസമാധാന പ്രശ്‌ന സാധ്യത എന്നീ കാര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്ന നിലപാടാണ്‌ ഇക്കാര്യത്തില്‍ കമ്മീഷന്‍ സ്വീകരിക്കുന്നത്‌.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുമ്പേതന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയതതില്‍ സഭ ഇടപെടുന്നതിന്റെ സൂചനകള്‍ മറ്റു സമുദായ നേതൃത്വങ്ങളെ ഈ വഴിക്കു ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും കമ്മീഷന്‍ വിലയിരുത്തിയതായി അറിയുന്നു.
സ്വതന്ത്ര വേഷം കെട്ടിച്ച്‌ നിരീശ്വര പ്രസ്ഥാനങ്ങള്‍ രംഗത്തിറക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ കരുതിയിരിക്കമെന്നും കെസിബിസിയുടെ ഇടയലേഖനത്തില്‍ ആഹ്വാനം ചെയ്‌തിരുന്നു. നമുക്ക്‌ നമ്മുടെ സ്ഥാനാര്‍ഥികളുണ്ടാകണം, അക്കാര്യത്തില്‍ ബാഹ്യശക്തികളുടെ പ്രേരണയല്ല നമ്മുടെ തീരുമാനമാകണം പ്രധാനം എന്നിങ്ങനെ ഇടയലേഖനം നീളുന്നു.
ഇതു പുറത്തുവന്നതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്‌. സിപിഎമ്മിനെയും ഇടതുമുന്നണിയെയും അകറ്റി നിര്‍കത്തണമെന്ന ആഹ്വാനമായാണ്‌ കെസിബിസിയുടെ നീക്കത്തെ സിപിഎം നേതൃത്വം വിലയിരുത്തുന്നത്‌. ഇടയലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഡോ.സുകുമാര്‍ അഴീക്കോട്‌ ഇന്നലെ ദേശാഭിമാനിയില്‍ ലേഖനവും എഴുതിയിരുന്നു. ഇതേ പ്രശ്‌നത്തില്‍ തിരുവനന്തപുരത്തു നിന്നും ആലുവയില്‍ നിന്നു ഹൈക്കോടതിയില്‍ ഓരോ ഹര്‍ജികളും സമര്‍പ്പിച്ചിട്ടുണ്ട്‌.

Back  
 
    Rate this news
Feedback
 
ശീകണ്‌ഠന്‍ നായര്‍ക്കു പകരം ഏഷ്യാനെറ്റില്‍ ഇനി ജഗദീഷ്‌ പി ഡി പിക്കുവേണ്ടി സംസാരിക്കേണ്ട; പൂന്തുറ സിറാജിന്‌ വിലക്ക്‌ ബിവറേജസില്‍ സിപിഎം പോര്‌; ആറു ജീവനക്കാര്‍ പുറത്ത്‌


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.