Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Wednesday, March 10, 2010 IST
സ്വാധീന'ത്തില്‍ സച്ചിന്‍ മുമ്പില്‍

ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌ രംഗത്തെ `ഏറ്റവും സ്വാധീനമുള്ള വ്യക്‌തി'യായി സച്ചിന്‍ തെണ്ടുല്‍ക്കറെ തെരഞ്ഞെടുത്തു. സ്‌പോര്‍ട്‌സ്‌ ഇല്ലസ്‌ട്രേറ്റഡ്‌ എന്ന മാസിക ഓണ്‍ ലൈനിലും അല്ലാതെയും നടത്തിയ വോട്ടെടുപ്പിലാണ്‌ സച്ചിന്‍ ഒന്നാമനായത്‌. ഇന്ത്യയിലെ ജനങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്ന സ്‌പോര്‍ട്‌സ്‌ താരമെന്ന ബഹുമതിക്കുള്ള വോട്ടെടുപ്പില്‍ 7 ലക്ഷത്തോളം പേരാണ്‌ പങ്കെടുത്തത്‌. ഇതില്‍ 50 ശതമാനംപേരും സച്ചിന്റെ പേരാണത്രേ നിര്‍ദ്ദേശിച്ചത്‌.
ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌ രംഗത്തെ ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ വ്യക്‌തി ഒരു സ്‌പോര്‍ട്‌സ്‌ താരമല്ലെന്നതാണ്‌ വിചിത്രമായ വസ്‌തുത. സച്ചിനുശേഷം രണ്ടാംസ്‌ഥാനത്തെത്തിയിരിക്കുന്നത്‌ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത്‌ മോഡിയാണ്‌. മൂന്നാംസ്‌ഥാനത്ത്‌ മദ്യരാജാവ്‌ വിജയ്‌ മല്യയും!
ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ പ്രസിഡന്റും കേന്ദ്ര കൃഷിമന്ത്രിയുമായ ശരത്‌ പവാറാണ്‌ നാലാമത്തെ `ഏറ്റവും സ്വാധീനിച്ച' വ്യക്‌തി. മഹേന്ദ്രസിംഗ്‌ ധോണി, ബി.സി.സി.ഐ പ്രസിഡന്‍റ്‌ ശശാങ്ക്‌ മനോഹര്‍ എന്നിവരാണ്‌ തൊട്ടുടത്ത സ്‌ഥാനങ്ങളില്‍.
ഇന്ത്യയെ ഏറ്റവും സ്വാധീനിച്ച സ്‌പോര്‍ട്‌സ്‌ താരങ്ങളുടെ 50 പേരടങ്ങുന്ന ലിസ്‌റ്റിലുള്ള മറ്റുള്ളവര്‍ ഇനി പറയുന്നവരാണ്‌. സാനിയ മിര്‍സ (50-ാം സ്‌ഥാനം) ഷൂട്ടിങ്‌ താരം (അഭിനവ്‌ ബിന്ദ്ര (41-ാം സ്‌ഥാനം, ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ടീം ഉടമ ചര്‍ച്ചില്‍ അലിമാവോ (48-ാം സ്‌ഥാനം), ഡെംപോ ടീം ഉടമ ശ്രീനിവാസ്‌ ഡെംപോ (49-ാം സ്‌ഥാനം).

Back  
 
    Rate this news
Feedback
 
അന്‍ഡ്രോയിഡ്‌ പവര്‍ പി.സി അടുത്തവര്‍ഷം ആദ്യം മുഹമ്മദ്‌ അസിഫുമായുള്ള കണക്‌ഷന്‍ നീതു ചന്ദ്ര നിഷേധിച്ചു മുഖ്യമന്ത്രിയാകാന്‍ ശങ്കരനാരായണനും; കോണ്‍ഗ്രസില്‍ പുതിയ ചേരിതിരിവ്‌


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.