Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Wednesday, March 10, 2010 IST
വിഷാദം ഡിമന്‍ഷ്യയിലേക്ക്‌ നയിക്കും

ജീവിതത്തില്‍ വിഷാദം എന്ന അവസ്‌ഥ അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രണയനൈരാശ്യമോ കുടുംബപ്രശ്‌നങ്ങളോ വ്യക്‌തിത്വ വൈകല്യങ്ങളോ നിങ്ങളെ വിഷാദത്തിന്‌ അടിമപ്പെടുത്തിയേക്കാം. വിഷാദരോഗം ഒരുപരിധി വരെ മറ്റ്‌ അസുഖങ്ങളിലേക്കും ആത്‌മഹത്യയിലേക്കും നയിക്കും. ഡിപ്രഷന്‍ അഥവാ വിഷാദരോഗം ബാധിച്ച പ്രമേഹരോഗികളില്‍ ഈ അവസ്‌ഥ ഡിമന്‍ഷ്യക്ക്‌ കാരണമായേക്കാമെന്നാണ്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌. പ്രമേഹ രോഗികള്‍ ഡിപ്രഷന്‌ അടിപ്പെട്ടാല്‍ അവര്‍ക്ക്‌ ഡിമന്‍ഷ്യവരാനുള്ള സാധ്യത ഇരട്ടിയാകുന്നുവെന്നാണ്‌ പഠന റിപ്പോര്‍ട്ട്‌. മനുഷ്യന്റെ ചിന്തിക്കാനുള്ള കഴിവിനെയും തിരിച്ചറിയാനുള്ള കഴിവിനെയും തകരാറിലാക്കുന്നരോഗമാണ്‌ ഡിമന്‍ഷ്യ. ഇത്‌ പിന്നീട്‌ ഓര്‍മ്മക്കുറവിനും അല്‍ഷിമേഴ്‌സിനും കാരണമാകും. പ്രമേഹരോഗികളില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ ഡിമാന്‍ഷ്യക്കുള്ള സാധ്യത 40 ശതമാനം മുതല്‍ 100 ശതമാനം വരെയാണെന്നാണ്‌ ഗവേഷണം തെളിയിക്കുന്നത്‌.
സംഘര്‍ഷഭരിതമായ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മാറിമറിയുന്ന ജീവിതക്രമമാണ്‌ പലരിലും രോഗങ്ങള്‍ക്ക്‌ കാരണമാകുന്നത്‌. ഇന്ത്യയില്‍ 30 ദശലക്ഷത്തിലധികമാളുകള്‍ പ്രമേഹബാധിതരാണ്‌. ഈ സംഖ്യ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്‌. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 2025 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലേക്കും ഏറ്റവുമധികം പ്രമേഹബാധിതരുള്ള രാജ്യമായി മാറും.

Back  
 
    Rate this news
Feedback
 
അന്‍ഡ്രോയിഡ്‌ പവര്‍ പി.സി അടുത്തവര്‍ഷം ആദ്യം മുഹമ്മദ്‌ അസിഫുമായുള്ള കണക്‌ഷന്‍ നീതു ചന്ദ്ര നിഷേധിച്ചു മുഖ്യമന്ത്രിയാകാന്‍ ശങ്കരനാരായണനും; കോണ്‍ഗ്രസില്‍ പുതിയ ചേരിതിരിവ്‌


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.