ഒരിടവേളയ്‌ക്കുശേഷം മലയാളത്തില്‍ സജീവമാകുന്ന മീരാജാസ്‌മിന്റെ തമിഴ് ചിത്രം `സിവപ്പ്‌മഴൈ' ഗിന്നസ് റെക്കോര്‍ഡില്‍. ഏറ്റവും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് `സിവപ്പുമഴൈ' റെക്കോഡിലെത്തിയത്. 11 ദിവസവും 23 മണിക്കൂറും 45 മിനിട്ടുംകൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ സം വിധായകന്‍ വി. കൃഷ്‌ണമൂര്‍ത്തിയാണ്.
ചിത്രത്തില്‍ മീരാജാസ്‌മിനൊപ്പം പുതുമുഖം സുരേഷ് ജോവാക്വിം നായകനാവുന്നു. 2009 മെയ് 22ന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രം 2009 ജൂണ്‍ 3ന് പൂര്‍ത്തിയായി. എന്നാല്‍ ചിത്രത്തിന്റെ റിലീസിംഗ് നീണ്ടുപോവുകയായിരുന്നു. രാഷ്‌ട്രീയസംഘര്‍ഷങ്ങളാല്‍ അരക്ഷിതമായ ശ്രീലങ്കന്‍ തമിഴരുടെ ആത്‌മ സംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഇംഗ്ലീഷ് സബ് ടൈറ്റിലോടെ ചിത്രം ഈ മാസം 12ന് റിലീസ് ചെയ്യും. എന്നാല്‍, ചിത്രത്തില്‍ എല്‍.ടി.ടി.ഇ യുമായി ബന്‌ധപ്പെട്ട ദൃശ്യങ്ങളും ശ്രീലങ്കയിലെ പ്രശ്‌നങ്ങളും കൂടുതലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാലാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ബോര്‍ഡ് വിസമ്മതിച്ചത്.
റസ് മാല്‍കിനും ജോണ്‍ ഗോറും സംവിധാനം ചെയ്‌ത് 1990 കളില്‍ പുറത്തിറങ്ങിയ `ഫാസ്‌റ്റസ്‌റ്റ് ഫോര്‍വേഡ്' ആയിരുന്നു ഇതുവരെ ഗിന്നസില്‍ സ്‌ഥാനംപിടിച്ചിരുന്നത്. 13 ദിവസംകൊണ്ടായിരുന്നു ദി ഫാസ്‌റ്റസ്‌റ്റ് ഫോര്‍വേഡ് പൂര്‍ത്തിയാക്കിയത്.