Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Wednesday, March 10, 2010 IST
ബ്ലസ്സിയുടെ ബ്ലസിംഗില്‍ `കയം'

വ്യത്യസ്‌തനായ സംവിധായകനാണ്‌ ബ്ലസ്സി. അദ്ദേഹത്തിന്റെ കൈയൊപ്പ്‌ പതിഞ്ഞ ഓരോ ചിത്രത്തിനും ആ പ്രത്യേകത കാണാം. മലയാള സിനിമ പ്രതീക്ഷയര്‍പ്പിക്കുന്ന ഏതാനും യുവ സംവിധായകരില്‍ പ്രമുഖന്‍. ജീവിതത്തില്‍ നിന്ന്‌ കടഞ്ഞെടുത്ത കഥാപാത്രങ്ങളാണ്‌ ബ്ലെസ്സിയുടെ കരുത്ത്‌. അവസാനമിറങ്ങിയ `ഭ്രമരം' വരെയും ഇത്‌ ശക്‌തമായി തെളിയിച്ചിട്ടുണ്ട്‌. പതിവിന്‌ വിപരീതമായി ബ്ലസ്സിയുടെ കഥയാണ്‌ സിനിമയാക്കാന്‍ പോകുന്നത്‌. മമ്മൂട്ടി നായകനാകുന്ന `കയം' എന്ന ചിത്രത്തിന്‌ ബ്ലസിയുടെ കഥ രൂപപ്പെട്ടുകഴിഞ്ഞു. തിരക്കഥ വിജു രാമചന്ദ്രന്‍ നിര്‍വഹിക്കുമ്പോള്‍ സംവിധാനം സെബാസ്‌റ്റിയനാണ്‌. വൈവിധ്യത നഷ്‌ടപ്പെട്ടുപോകുന്ന മലയാളിയുടെ ദൃശ്യബോധത്തില്‍ പുതിയ കാഴ്‌ചയാനുഭവം ഈ ചിത്രം നല്‍കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പ്രവാസ ജീവിതത്തിന്റെ സംഘര്‍ഷത്തേയും സാമ്പത്തിക പ്രതിസന്‌ധി അനുഭവിക്കുന്ന ഗള്‍ഫ്‌ ജീവിതാസ്‌ഥയേയും ആധാരമാക്കിയാണ്‌ കഥ രൂപപ്പെടുത്തിയിട്ടുള്ളത്‌. `കയം' കാഴ്‌ചയ്‌ക്ക്‌ പുതിയ കാഴ്‌ചപാടുകള്‍ സൃഷ്‌ടിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

Back  
 
    Rate this news   (1/1)
Feedback
 
അമ്മാളുക്കുട്ടി കൊലക്കേസ്‌ ക്രിസ്‌തുവിന്റെ ജീവിതം ആസ്‌പദമാക്കി വിവിധഭാഷാചിത്രം സിദ്ധാര്‍ത്ഥ്‌ മല്‍ഹോത്രയുടെ അടുത്ത ചിത്രത്തില്‍ കരീനയും ഷാഹിദ്‌ കപൂറും


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.