Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Wednesday, March 10, 2010 IST
`സ്ലംഡോഗ്‌ ' താരങ്ങള്‍ വീണ്ടും ഹോളിവുഡ്‌ ചിത്രത്തില്‍

`സ്ലംഡോഗ്‌ മില്യനെയര്‍' കഴിഞ്ഞവര്‍ഷത്തെ ഓസ്‌ക്കാറില്‍ എട്ട്‌ അവാര്‍ഡുകള്‍ വാരിക്കൂടിയിട്ട്‌ ഒരുവര്‍ഷം തികയുമ്പോള്‍ ആ ചിത്രത്തിലെ കുട്ടിതാരങ്ങള്‍ അടുത്ത ഹോളിവുഡ്‌ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങി. അസ്‌ഹറുദ്ദീന്‍ ഇസ്‌മായില്‍, റുബിന അലി, ആയുഷ്‌ ഖെഡെക്കര്‍, അശുതോഷ്‌ ലോബോ എന്നീ കുട്ടികളാണ്‌ `സ്ലംഡോഗി'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. ഇവരാണ്‌ ഇപ്പോള്‍ `ലോര്‍ഡ്‌ ഓവെന്‍സ്‌ ലേഡി' എന്ന ഹോളിവുഡ്‌ ചിത്രത്തിലെയും പ്രധാനതാരങ്ങള്‍. ബ്രിട്ടീഷ്‌ താരങ്ങളോടൊപ്പമാണ്‌ ഇവര്‍ അഭിനയിക്കുന്നത്‌. ചിത്രത്തിന്റെ ഷൂട്ടിങ്‌ തുടങ്ങി. 2011 ആദ്യം പ്രദര്‍ശനത്തിനെത്തും.
16 വയസുകാരനാണ്‌ അശുതോഷ്‌ ലോബോ. ഇപ്പോള്‍ കോളേജില്‍ പഠിക്കുന്നു. ഹിന്ദിതാരമാകണമെന്നാണ്‌ അശുതോഷിന്റെ ആഗ്രഹം. അസ്‌ഹറുദ്ദീന്‍ ഇസ്‌മായിലിന്‌ 11 വയസാണ്‌ പ്രായം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്‌. ഹോളിവുഡ്‌ സിനിമകളില്‍ ഇനിയും ചാന്‍സ്‌ കിട്ടിയാലോ എന്നുകരുതി ഇംഗ്ലീഷിന്‌ സ്‌പെഷ്യല്‍ ട്യുഷനുപോകുന്നുണ്ട്‌ അസ്‌ഹര്‍.
റുബിന അലി 10 വയസുകാരിയാണ്‌. `സ്ലം ഡോഗി'നുശേഷം ഏറ്റവുമധികം മാധ്യമശ്രദ്ധ ലഭിച്ചത്‌ റുബിനയ്‌ക്കാണ്‌. വീട്ടിലെ പ്രശ്‌നങ്ങളും അച്‌ഛന്‍ അവളെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയുമൊക്കെയായി റുബിന മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.
ഏതായാലും സ്ലംഡോഗിന്റെ വന്‍ വിജയത്തിനുശേഷം ചിത്രത്തിന്‍െറ സംവിധായകന്‍ ഡാനി ബോയ്‌ല്‍ `ജയ്‌ഹോ' എന്നൊരു ട്രസ്‌റ്റ്‌ രൂപീകരിച്ച്‌ കുട്ടികളെ ചേരിയില്‍ നിന്ന്‌ മോചിപ്പിച്ച്‌ സ്‌ഥിരം വീടുകള്‍ നല്‍കി. ഇതിനിടെ റുബിനയുടെ ജീവചരിത്രം വിറ്റവകയില്‍ അവള്‍ക്ക്‌ 40 ലക്ഷത്തോളം രൂപ ലഭിച്ചു. അത്‌ അവളുടെ പേരില്‍ ഡെപ്പോസിറ്റ്‌ ചെയ്‌തിട്ടുണ്ട്‌.
സ്ലംഡോഗിലെ നാലാമത്തെ കുട്ടിത്താരം ആയുഷ്‌ ഇപ്പോള്‍ ബ്രിട്ടാനിയ, ടൈഡ്‌, റിലയന്‍സ്‌ മൊബൈല്‍ എന്നീ കമ്പനികളുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോള്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ്‌ ആയുഷ്‌.
സെപ്‌റ്റംബറില്‍ ദുബായിലാണ്‌ `ലോര്‍ഡ്‌ ഓവെന്‍സ്‌ ലേഡി'യുടെ ഷൂട്ടിംഗ്‌ ആരംഭിക്കുക. ലണ്ടന്‍, ഷിംല എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. കുട്ടിത്താരങ്ങള്‍ക്ക്‌ പ്രതിദിനം 1000 ഡോളറാണ്‌ പ്രതിഫലം നിശ്‌ചയിച്ചിരിക്കുന്നത്‌.20 ദിവസമെങ്കിലും ഇവര്‍ക്ക്‌ ഷൂട്ടിങ്ങുണ്ടാവും.
മാര്‍ക്ക്‌ വെതര്‍ബിയാണ്‌ ലോര്‍ഡ്‌ ഓവെന്‍സ്‌ ലേഡിയുടെ സംവിധായകന്‍. സുനില്‍മാന്‍ചന്ദയും ഡേവിഡ്‌ ഷെറിലുമാണ്‌ നിര്‍മ്മാതാക്കള്‍. ആന്റണി ഹോഫ്‌കിന്‍സാണ്‌ പ്രധാന നായകന്‍. `വെല്‍ഷ്‌ നോബിള്‍മാന്‍' എന്ന ബ്രിട്ടീഷുകാരന്‍ ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നതാണ്‌ ലോര്‍ഡ്‌ ഓവെന്‍സ്‌ ലേഡിയുടെ കഥ.
`സ്ലം ഡോഗി'ല്‍ മറ്റ്‌ വേഷങ്ങളിലഭിനയിച്ച ദേവ്‌പട്ടേലിനും ഫ്രിഡ പ്രിന്റോയും വേറെ ഹോളിവുഡ്‌ ചിത്രങ്ങളില്‍ അവസരം ലഭിച്ചിട്ടുണ്ട്‌.

 

Back  
 
    Rate this news
Feedback
 
അക്ഷയ്‌കുമാറിന്‌ 43 ഡോ. രാമനായിഡുവിന്‌ ഫാല്‍ക്കെ പുരസ്‌കാരം സംഭാഷണത്തിനും ഗ്രാമഫോണ്‍ റെക്കോര്‍ഡ്‌


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.