നിത്യാനന്ദസ്വാമിയും രഞ്‌ജിതയും തമ്മിലുള്ള കിടപ്പറദൃശ്യങ്ങള്‍ സണ്‍ ടി.വിയും നക്കീരന്‍ മാസികയും പുറത്തുവിട്ടതോടെ തമിഴ്‌നാട്ടില്‍ അഭ്യൂഹങ്ങള്‍ പുകയുന്നു. ദൃശ്യം പുറത്തുവന്നതോടെ സ്വാമി മുങ്ങുകയും രഞ്‌ജിതയെ കാണാതാവുകയും ചെയ്‌തിട്ടുണ്ടെങ്കിലും കിംവദന്തികള്‍ക്ക് കുറവില്ല. രഞ്‌ജിത ആത്‌മഹത്യയ്‌ക്കു ശ്രമിച്ചെന്നും സ്വാമി അമേരിക്കയ്‌ക്ക് കടന്നെനുമായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ സ്വാമി കുഭമേളയ്‌ക്ക് പോയതാണെന്ന് ആശ്രമാധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്വാമിയുടെ പാസ്‌പോര്‍ട്ടും പത്രക്കാരെ കാണിച്ചു. പിന്നെ രഞ്‌ജിതയ്‌ക്കുവേണ്ടിയുള്ള അന്വേഷണമായി. അവരുടെ വീട്ടില്‍ പോയ പത്രപ്രവര്‍ത്തകര്‍, വീട് പൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്.
ഇതിനിടെയാണ് പുതിയ അഭ്യുഹങ്ങള്‍ പ്രചരിക്കുന്നത്. അതിലൊന്ന്, രഞ്‌ജിതയെ ടി.വി ചാനലുകാര്‍ ഏര്‍പ്പാടാക്കിയതാണ് എന്നതാണ്. രഞ്‌ജിതയ്‌ക്ക് സ്വാമിയുമായി അടുക്കാനുള്ള സൗകര്യങ്ങള്‍ ചെയ്‌തുകൊടുത്തത് ചാനലുകാര്‍തന്നെയാണത്രേ. അതിനുശേഷം രഹസ്യക്യാമറകള്‍ സ്‌ഥാപിച്ചതും ചാനലാണെന്നും ഒരു ആരോപണമുണ്ട്. ഇതിനായി വന്‍തുക രഞ്‌ജിത കൈപ്പറ്റിയെന്നും കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ രഞ്‌ജിതയെ ഒളിപ്പിച്ചുവെച്ചിരിക്കുന്നതും ചാനലിന്റെ മേളാന്മാരാണെന്നാണ് ഭാഷ്യം.
എന്നാല്‍ രഞ്‌ജിതയെ മനഃപൂര്‍വം സ്വാമിയെ ബ്ലാക്ക് മെയില്‍ ചെയ്യാനായി തയാറാക്കിയതാണെന്നും മറ്റൊരു വാര്‍ത്തയുണ്ട്. 2000 കോടി രൂപയുടെ ആസ്‌തിയുള്ള സ്വാമിയില്‍നിന്ന് 50 കോടി തട്ടുകയായിരുന്നത്രേ രഞ്‌ജിതയുടെയും സംഘത്തിന്റെയും ലക്ഷ്യം. രതിക്രീഡകള്‍ ഷൂട്ടുചെയ്‌തശേഷം രഞ്‌ജിത അതുകാണിച്ച് സ്വാമിയുമായി വിലപേശിയെന്നും 50 കോടി രൂപ നല്‍കാന്‍ സ്വാമി വിസമ്മതിച്ചെന്നും കേള്‍ക്കുന്നു. സ്വാമി തന്റെ സിദ്ധിക്ക് 15 കോടി രൂപ വരെ വില പറഞ്ഞത്രേ. എന്നാല്‍ ഇതിനിടെ കളി കൈവിട്ടുപോവുകും സി.ഡി പുറത്താവുകയുമാണുണ്ടായതെന്ന് പറയപ്പെടുന്നു. സി.ഡി കൈയില്‍ കിട്ടിയ വിരുതന്‍ വന്‍വിലയ്‌ക്ക് ചാനലിന് വിറ്റതാണ് കഥയുടെ ക്ലൈമാക്‌സ്.
ഏതായാലും കോളടിച്ചത് സണ്‍ ടി.വിക്കും നക്കീരന്‍ മാസികയ്‌ക്കുമാണ്. രഞ്‌ജിത - സ്വാമി ചിത്രങ്ങളുമായി പുറത്തിറങ്ങിയ നക്കീരന്‍ മാസികയുടെ 5 ലക്ഷം കോപ്പികളാണ് വിറ്റുപോയത്.
ഇതിനിടെ, സ്വാമിയുടെ കേസ് തമിഴ്‌നാട് പൊലീസ് കര്‍ണാടക പൊലീസിന് കൈമാറി. സ്വാമിയുടെ ആശ്രമകേന്ദ്രം സ്‌ഥിതിചെയ്യുന്നത് കര്‍ണാടകത്തിലെ ബിദാഡിയിലായതുകൊണ്ടാണ് ഇങ്ങനെ ചെയ്‌തത്.
സ്വാമി ഏതോ രഹസ്യകേന്ദ്രത്തിലിരുന്ന് തന്റെ നിരപരാധിത്വം വിളിച്ചുപറയുന്ന സി.ഡി തമിഴ്‌നാട്ടിലെ പത്രപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞദിവസം ലഭിച്ചു. തന്റെ നിരപരാധിത്വം എന്നെങ്കിലും തെളിയുമെന്നാണ് സ്വാമി അലമുറയിടുന്നത്. വീഡിയോ ചിത്രത്തിലെ സ്വാമി താനല്ലെന്നും നിത്യാനന്ദസ്വാമി വിശദീകരിക്കുന്നു. ഏതായാലും സ്വാമിയുമായി നിത്യവും ആനന്ദത്തിലേര്‍പ്പെട്ടിരുന്നവരെല്ലാം മുങ്ങിനടക്കുകയാണ്.