Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Monday, February 08, 2010 IST
കൊച്ചിയില്‍ നിന്നും കൂടുതല്‍ അന്താരാഷ്‌ട്ര വിമാനസര്‍വീസുകള്‍

ഇന്ത്യയിലെ വിമാന കമ്പനികള്‍ നെടുമ്പാശ്ശേരി ഉള്‍പ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും കൂടുതല്‍ അന്താരാഷ്‌ട്രവിമാനസര്‍വീസുകള്‍ ആരംഭിക്കുവാന്‍ നടപടികള്‍ ആരംഭിച്ചു.
അടുത്ത സീസണില്‍ തന്നെ ഫ്‌ളൈറ്റുകള്‍ ഷെഡ്യൂള്‍ ചെയ്‌ത്‌ വിമാനസര്‍വീസ്‌ നടത്തുന്നതിനുള്ള നീക്കങ്ങളാണ്‌ വിവിധ കമ്പനികള്‍ സ്വീകരിച്ചു വരുന്നത്‌. ഇന്ത്യയില്‍ നിന്ന്‌ വിദേശത്തേയ്‌ക്കും തിരിച്ചും ഉള്ള വിമാനയാത്രക്കാരുടെ വളര്‍ച്ച പത്ത്‌ ശതമാനം വര്‍ദ്ധിക്കുമെന്ന സര്‍വേ റിപ്പോര്‍ട്ടാണ്‌ അന്താരാഷ്‌ട്രസര്‍വീസുകള്‍ നടത്തുവാനുള്ള പുതിയ തീരുമാനവുമായി മുന്നോട്ട്‌ പോകുവാന്‍ എയര്‍ലൈന്‍സുകളെ പ്രേരിപ്പിച്ചിട്ടുള്ളത്‌.
യുറോപ്പ്‌, ആഫ്രിക്ക തുടങ്ങി ഗള്‍ഫ്‌ മേഖല ഒഴിച്ചുള്ള സ്ഥലങ്ങളിലേയ്‌ക്കാണ്‌ ഇന്ത്യന്‍ വിമാന കമ്പനികള്‍ സര്‍വീസുകള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്‌. ദേശീയ പൊതുമേഖല സ്ഥാപനമായ എയര്‍ഇന്ത്യ ടെല്‍അവീവ്‌, കെയ്‌റോ, മിലാന്‍, സിഡ്‌നി എന്നിവിടങ്ങളിലേയ്‌ക്കാണ്‌ സര്‍വീസ്‌ നടത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്‌. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനകമ്പനിയായ ജെറ്റ്‌ എയര്‍വെയ്‌സ്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍പ്പെട്ട നെയ്‌റോബി, ജോഹന്നാസ്‌ ബര്‍ഗ്‌, തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്‌ സര്‍വീസ്‌ നടത്താന്‍ ആലോചിക്കുന്നത്‌. കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സ്‌ ലണ്ടന്‍ ഹോംങ്‌കോംഗ്‌, ക്വലാലംപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്‌ക്കാണ്‌ സര്‍വീസ്‌ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്‌.
നെടുമ്പാശ്ശേരി, ഡല്‍ഹി, ബാംഗ്‌ളൂര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നാണ്‌ വിമാനകമ്പനികള്‍ സര്‍വീസ്‌ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്‌.

Back  
 
    Rate this news   (1/1)
Feedback
 
മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയില്‍ ലീഗ്‌ സ്ഥാനാര്‍ത്ഥിയാകും ടി.ജെ.ജോസഫിനെ തിരിച്ചെടുക്കാന്‍ മുസ്‌ലിം നേതൃത്വം ഇടപെടും ശീകണ്‌ഠന്‍ നായര്‍ക്കു പകരം ഏഷ്യാനെറ്റില്‍ ഇനി ജഗദീഷ്‌


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.