രാജാവിന്റെ മകന്‍ വീണ്ടും വരുകയാണ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പികണ്ണന്താനം സംവിധാനം ചെയ്‌ത രാജാവിന്റെ മകന്‍ ആശീര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ആരാധകര്‍ക്ക് സന്തോഷം, പക്ഷെ ഈ ചിത്രത്തിന്റെ മറ്റൊരു ആരാധകന്‍ സങ്കടത്തിലാണ്. മറ്റാരുമല്ല. വരുംകാല സൂപ്പര്‍താരം പൃഥ്വിരാജ്. പൃഥ്വിനായകനായി ഈ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലായിരുന്നു സംവിധായകന്‍ പത്മകുമാര്‍. മോഹന്‍ലാലിന്റെ അഭിനയജീവിതത്തില്‍ സൂപ്പര്‍താരപദവിയിലേക്ക് മൈലേജ് പകര്‍ന്ന ആ ചിത്രം തനിക്കും അതുപോലാവുമെന്ന കണക്കുകൂട്ടലിലായിരുന്നു താരം. ഐ.ആം എ പ്രിന്‍സ് അണ്ടര്‍വേള്‍ഡ് പ്രിന്‍സ് എന്ന വിന്‍സെന്റ് ഗോമസിന്റെ ഡയലോഗ് ചുണ്ടില്‍ കൊണ്ട് നടന്നവനായിരുന്നു പൃഥ്വിരാജും. ആ മോഹം ഇതോടെ മടക്കിവെക്കേണ്ടി വരും. ടി.ദാമോദരന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത ആര്യനും ഇതു പോലെ റീമേക്ക് ചെയ്യാന്‍ ബിപിന്‍ പ്രഭാകര്‍ ശ്രമിക്കുന്നുണ്ട്. ഇനി ഇതിനാവുമോ അടുത്ത പാര. ശേഷം വെള്ളിത്തിരയില്‍ തന്നെ കാണാം.