Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Sunday, September 13, 2009
ബിപാഷ ഹോട്ട്‌ നമ്പര്‍ 1

2009 ലെ മാക്‌സിം ഹോട്ട്‌ 100 പട്ടികയില്‍ ബിപാഷ ബസുവിന്‌ ഒന്നാംസ്‌ഥാനം. ലോകത്തിലെ ഏറ്റവും മികച്ച 100 `ഹോട്ട്‌' സുന്ദരിമാരെയാണ്‌ മാക്‌സിം മാഗസിന്‍ എല്ലാവര്‍ഷവും തെരഞ്ഞെടുക്കുക. ഇതില്‍ ആദ്യപത്തില്‍പ്പെടുക എന്നത്‌ വിനോദ-സിനിമാ വ്യവസായരംഗത്ത്‌ ആഗോളമാര്‍ക്കറ്റുതന്നെ ഉയര്‍ത്തുന്ന ബഹുമതിയാണ്‌. ഈ പട്ടികയില്‍ ഇതാദ്യമായാണ്‌ ബംഗാളി സുന്ദരി ബിപാഷ വിവിധരാജ്യങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട നൂറു താരതാരസുന്ദരിമാരെ പിന്തള്ളി ഒന്നാമതെത്തിയത്‌. കഴിഞ്ഞവര്‍ഷം ഒന്നാം സ്‌ഥാനത്തെത്തിയതും മറ്റൊരു ഇന്ത്യന്‍ സുന്ദരിയാണ്‌ - ദീപിക പദുകോണ്‍. എന്നാല്‍ ഇക്കുറി ദീപിക ലിസ്‌റ്റില്‍ ആറാം സ്‌ഥാനത്താണ്‌. ട്രാന്‍സ്‌ഫോര്‍മേഴ്‌സ്‌ താരം മെഗന്‍ഫോക്‌സ്‌ രണ്ടാംസ്‌ഥാനത്തും ഡ്രീംഗേള്‍ കത്രീന കൈഫ്‌ മൂന്നാമതുമെത്തി. ആദ്യപത്തില്‍ ബിപാഷയേയും കത്രീനയേയും കൂടാതെ ബോളിവുഡില്‍ നിന്ന്‌ ഏഴുപേര്‍ കൂടിയുണ്ട്‌. കരീന കപൂര്‍ നാലാമതും പ്രിയങ്ക ചോപ്ര അഞ്ചാമതുമെത്തിയപ്പോള്‍ സ്ലംഡോഗ്‌ സുന്ദരി ഫ്രീഡ പിന്റോ ലിസ്‌റ്റില്‍ ഏഴാമതാണ്‌. മല്ലിക ഷെരാവത്ത്‌ പത്താം സ്‌ഥാനത്തായി ലിസ്‌റ്റില്‍ കയറിപ്പറ്റി. ലാറാദത്തയും ശില്‌പാഷെട്ടിയും എട്ട്‌, ഒന്‍പത്‌ സ്‌ഥാനങ്ങളിലായുണ്ട്‌. അതായത്‌ മാക്‌സിം മാഗസിന്റെ അഭിപ്രായത്തില്‍ ലോകത്തെ ഏറ്റവും ഹോട്ടായ പത്തുസുന്ദരിമാരെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അതില്‍ ഒന്‍പതുപേരും ഇന്ത്യക്കാര്‍ തന്നെ! എന്നാല്‍ സ്വപ്‌നസുന്ദരി ഐശ്വര്യ റായിയും ഇറിവേഴ്‌സിബിള്‍ ഗേള്‍ മോണിക്ക ബല്ലൂസിയുമൊന്നും ലിസ്‌റ്റില്‍ ഇടംപിടിച്ചില്ല എന്നതും കൗതുകകരമാണ്‌.

 
Back  
 
    Rate this news
Feedback
 
   
ബച്ചന്‍ മലയാളത്തില്‍; കൂട്ടിന്‌ മോഹന്‍ലാലും ജീവന്‍ രക്ഷിക്കണമെന്ന്‌ കരുണാനിധിയോട്‌ കനക രാജാവിന്റെ മകന്‍ പൃഥ്വിക്കൊരു പാര


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.